ബിഹാര്‍ ഇലക്ഷനില്‍ പാര്‍ട്ടി തോറ്റാല്‍ പടക്കം പൊട്ടുന്നത് പാകിസ്ഥാനിലായിരിക്കുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന പ്രതിഫലിക്കുന്ന തരത്തിലാണ് പാകിസ്ഥാന് പത്രങ്ങളുടെ വാര്‍ത്തകള്‍. ബിഹാറിലെ ബി.ജെ.പിയുടെ തോല്‍വിയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ചാണ് പാക് പത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
പല ഇംഗ്ലീഷ് പത്രങ്ങളും ഫ്രണ്ട് പേജ് വാര്‍ത്തകളാണ് ബിഹാര്‍ തെരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്നത്. ദ ഡോന് പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെ- മോദിയുടെ പടക്കങ്ങള്‍ ബിഹാര്‍ മോഷ്ടിച്ചു. ബിഹാറിലെ വിധി മോദിയുടെ പശു രാഷ്ട്രീയത്തിനുള്ള പ്രതിഷേധമാണ് എന്നും പത്രം വിലയിരുത്തുന്നു.
ബിഹാറിലെ വോട്ടര്‍മാര്‍ മോദിയെ പുല്‍ത്തകിടിയില്‍ നിന്ന് പുറത്താക്കി എന്ന തരത്തിലുള്ള തലക്കെട്ടാണ് പോപ്പുലര്‍. ഏകദേശം മൂന്ന് പത്രങ്ങളെങ്കിലും ഈ തലക്കെട്ട് കൊടുത്താണ് ബിഹാറിന്റെ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
മറ്റൊരു പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ മോദിയെ കുറ്റപ്പെടുത്തുന്നത് ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചില പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്നാണ്.
Discussion about this post