കൊച്ചി: ബാര്‍ കോഴയ്ക്കു തെളിവുണ്ടെന്നുഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം തുടരണമെന്ന എസ്.പിയുടെ നിലപാട് ശരിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ.എം മാണി മന്ത്രിസ്ഥാനത്ത് തുടരണമെന്നോയെന്ന കാര്യം അദ്ദേഹത്തിന്റെ മനസാക്ഷിയ്ക്ക് വിടുകയാണെന്നും ജസ്റ്റിസ് ബി കമാല്‍പാഷ പറഞ്ഞു
പറഞ്ഞു. പദവിയില്‍ തുടരുന്നത് സംശയത്തിന് കാരണമാകുമെന്ന പറഞ്ഞ കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതമാകണം എന്ന പരാമര്‍ശവും നടത്തി.
അതേ സമയം തെളിവുണ്ടെന്ന് പറഞ്ഞ കോടതി പരമാര്‍ശത്തെ സര്‍ക്കാറിന് വേണ്ടി ഹാജരായ കപില്‍ സിബലും അഡ്വക്കേറ്റ് ജനറലും എതിര്‍ത്തു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യം വിധി പ്രസ്താവത്തില്‍ നിന്ന ഒഴിവാക്കി. വിധി പ്രസ്താവം അല്‍പ സമയത്തേക്ക് നിര്‍ത്തിവെച്ച് കപില്‍ സിബല്‍ വീണ്ടും വാദം തുടര്‍ന്നു.
ധനമന്ത്രി കെ.എം മാണി ആരോപണവിധേയനായ ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിയ്‌ക്കെതിരെ വിജിലന്‍സ് വകുപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറന്നത്. ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിധി റദ്ദാക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കണമെന്നുമായിരുന്നു വിജിലന്‍സ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ലെന്ന് പറഞ്ഞ ഹൈക്കോടതി വസ്തുതാ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും പരിശോധിക്കാന്‍ വിജിലന്‍സ് കോടതിയ്ക്ക് അധികാരമുണ്ടെന്നും പറഞ്ഞു. വസ്തുതാ വിവര റിപ്പോര്‍ട്ട് കേസ് ഡയറിയുടെ ഭാഗമല്ലെന്നും ഇത് പരിശോധിയ്ക്കാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി.
വിജിലന്‍സ് ഡയറക്ടര്‍ക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചു- കോടതി പറഞ്ഞു.
Discussion about this post