Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചരിത്രനിമിഷത്തിനായി കാത്ത് അഗ്നിവീറുകൾ; നാവികസേനയുടെ ആദ്യബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

by Brave India Desk
Mar 25, 2023, 09:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പാസിംഗ് ഔട്ട് പരേഡിന് തയ്യാറെടുത്ത് നാവികസേനയുടെ ആദ്യ അഗ്നിവീർ ബാച്ച്. മാർച്ച് 28 ന് ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ വച്ചാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുക. നാവികസേനാ മേധാവി അഡ്വ.ആർ.ഹരികുമാർ മുഖ്യാതിഥിയും പാസിംഗ് ഔട്ട് പരേഡിന്റെ റിവ്യൂവിംഗ് ഓഫീസറുമായിരിക്കും . ദക്ഷിണ നേവൽ കമാൻഡിലെ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വിഎഡിഎം എം എ ഹംപിഹോളിയും മറ്റ് മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരും പി.ടി ഉഷ എംപി. വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് തുടങ്ങിയ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

273 വനിതാ അഗ്നിവീറുകൾ ഉൾപ്പെടെ 2600 ഓളം അഗ്നിവീരന്മാരാണ് പരേഡിൽ അണിനിരക്കുക. സായുധ സേനയ്ക്കും രാഷ്ട്രത്തിനും ഒരു പുതിയ തുടക്കത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിംഗ് ഔട്ട് പരേഡ്. സാധാരണയായി പാസിംഗ് ഔട്ട് പരേഡുകൾ രാവിലെയാണ് നടത്തുന്നത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രപരമായ ഈ പാസിംഗ് ഔട്ട് സൂര്യാസ്തമയത്തിന് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കഴിഞ്ഞ വർഷം ഡിസബറിലാണ് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചത്. നാല് മാസം നീണ്ട പരിശീലന കാലയളവിൽ നീന്തൽ, ഡ്രിൽ, ഫയറിംഗ്, പരേഡ് തുടങ്ങിയ കഠിനമായ പരിശീലനത്തിലൂടെയാണ് അഗ്നിവീരന്മാർ കടന്നുപോയത്.  13 വനിതാ ഓഫീസർമാർ ഉൾപ്പെടെ 50 ഓഫീസർമാർ പരിശീലനത്തിന് നേതൃത്വം നൽകിയിരുന്നു.

പാസിംഗ് ഔട്ട് സമയത്ത് അഗ്നിവീറുകൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ സ്മരണയ്ക്കായി ജനറൽ ബിപിൻ റാവത്ത് റോളിംഗ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച വനിതാ അഗ്നിവീറിനുള്ള ട്രോഫി അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പെൺമക്കൾ സമ്മാനിക്കും.

17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. നാല് വർഷത്തേക്ക് നിയമനം.  കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവർക്ക് 15 വർഷവും സർവീസിൽ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകൾക്കായി റിക്രൂട്ട്‌മെൻറ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്.

നാലു വർഷത്തിനു ശേഷം സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക പാക്കേജും ബാങ്ക് വായ്പാ പദ്ധതിയും ലഭിക്കും. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് 12-ാം ക്ലാസിന് തുല്യമായ സർട്ടിഫിക്കറ്റുകളും തുടർ പഠനത്തിന് ബ്രിഡ്ജിംഗ് കോഴ്സും നൽകും. ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സിഎപിഎഫുകളിലും സംസ്ഥാന പോലീസിലും മുൻഗണന നൽകും. മറ്റ് മേഖലകളിലും അവർക്കായി ഒട്ടേറെ വഴികൾ തുറന്നിരിക്കുന്നു.

Tags: passing out paradeagnipathfirst batch of Agniveers
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies