ലണ്ടൻ; പറമ്പിൽ കുഴി കുത്തി ഒമ്പത് വയസുകാരൻ കണ്ടെടുത്തത് അപകടകാരിയായ ഗ്രനേഡ്. യുകെയിലെ ഈസ്റ്റ് ഡെവോണിലാണ് സംഭവം. ജോർജ്ജ് പെനിസ്റ്റൺ എന്ന 9 വയസുകാരൻ രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഗ്രനേഡാണ് കണ്ടെത്തിയത്.
സാധാരണപോലെ വീട്ടിലെ പൂന്തോട്ടത്തിൽ കളിക്കുകയായിരുന്നു ജോർജ്. പൂന്തോട്ട പരിപാലനത്തിനിടെ അവൻ ഒരു ചെടി നടുന്നതിനായി കുഴി എടുക്കാൻ തുടങ്ങി. അപ്പോഴാണ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു വസ്തു അവന്റെ ശ്രദ്ധയിപ്പെട്ടത്. ഉടനെ അവൻ അമ്മയെ വിവരം അറിയിച്ചു.
എന്നാൽ ആദ്യം അമ്മ അവന് പൂന്തോട്ടത്തിൽ നിന്ന് വിചിത്ര വസ്തു ലഭിച്ചതായി വിശ്വസിച്ചില്ല. എന്നാൽ പിന്നീട് മകൻ കണ്ടെത്തിയ വസ്തു കാണാൻ പറമ്പിലേക്ക് പോവുകയും ഗ്രനേഡ് കണ്ടെ ഞെട്ടിത്തരിക്കുകയുമായിരുന്നു. ഉടനെ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി പരിശോധിച്ച ശേഷമാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ ഗ്രനേഡ് ആണെന്നും വ്യക്തമായത്. അശ്രദ്ധയോടെ ബോംബ് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിൽ ആവുമായിരുന്നുവെന്നും ഉടനെ അമ്മയെ അറിയിക്കാൻ ശ്രമിച്ചത് നന്നായെന്നും പോലീസ് വ്യക്തമാക്കി.












