മടിക്കേരി: ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ണാടകയില്‍ വ്യാപകപ്രതിഷേധം. ഹിന്ദു വിരുദ്ധനും, കന്നഡ ഭാഷ വിരുദ്ധനുമായ ടിപ്പുവിന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൃസ്ത്യന്‍ സംഘടനകളും ആഘോഷത്തിനെതിരെ രംഗത്തെത്തി.
എന്നാല്‍ ആഘോഷവുമായി മുന്നോട്ട് പോകാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മടിക്കേരിയില്‍ പോലിസും വിഎച്ച്പി ബജ്രംഗ്ദള്‍ അംഗങ്ങളും ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ കല്ലേറിലും, പോലിസ് അക്രമത്തിലും ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വിച്ച്പി പ്രവര്‍ത്തകനായ കുട്ടപ്പയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത് ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കരുതെന്നാണ് വിഎച്ച്പിയുടെ ആവശ്യം. എന്നാല്‍ എന്ത് വിലകൊടുത്തും ആഘോശവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നു.
Discussion about this post