തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. നിയമസെക്രട്ടറി വി.ജി.ഹരീന്ദ്രനാഥാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് അപ്പീലുമായി മുന്നോട്ട് പോകണ്ടതില്ലെന്ന് മുഖ്യമന്ത്രിയേയും കെ.എം.മാണിയേയും അറിയിച്ചത്.
അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള വിധിയാണെന്നും ഇക്കാര്യവുമായി സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ടെന്നും നിയമ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. ക്ലിഫ്ഹൗസിലെത്തിയാണ് നിയമസെക്രട്ടറി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കെ.എം.മാണിയുടെ ഔദ്യോഗികവസതിയിലെത്തി മാണിയുമായും കൂടിക്കാഴ്ച നടത്തി.
ബാര്‍ കോഴക്കേസില്‍ രാജിവയ്ക്കാന്‍ മാണി തയ്യാറല്ലാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുന്നതിനെ കുറിച്ചുളള നിയമ സാധ്യകള്‍ സര്‍ക്കാര്‍ അന്വേഷിച്ചത്.
Discussion about this post