തിരുവനന്തപുരം: കെ.എം മാണി തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചില കോടതി പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായത്. അതിന്റെ പേരിലുള്ള രാജി ജനാധിപത്യ മൂല്യങ്ങള്‍ ഉയര്ത്തിപിടിക്കുന്നതെണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
താനോ യുഡിഎഫോ മാണിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല. മറ്റുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി തുടര്‍ന്നും യുഡിഎഫിന് ശക്തി പകരും. കേരള കോണ്‍ഗ്രസിന് നല്കിയ വകുപ്പ് സംബന്ധിച്ച് കെ.എം മാണിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Discussion about this post