കൊൽക്കത്ത : ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടത്തിയ അതിക്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ആറ് പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ധാൽകോലയിലാണ് സംഭവം നടന്നത്.
രണ്ട് വിഭാഗക്കാർ തമ്മിൽ ആക്രമണം നടക്കുകയായിരുന്നുവെന്നാണ് വിവരം. അക്രമം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഒരാൾ കൊല്ലപ്പെട്ടുവെന്ന് ഇസ്ലാംപൂർ സൂപ്രണ്ട് ബിഷപ്പ് സർക്കാർ അറിയിച്ചു. അക്രമത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ബംഗാളിലെ ഹൗറയിൽ ഘോഷയാത്രക്ക് നേരെ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു. പോലീസ് നോക്കി നിൽക്കെയായിരുന്നു മതമൗലികവാദികളുടെ അഴിഞ്ഞാട്ടം.
ഹൗറയിൽ മുസ്ലീം പള്ളിക്കുള്ളിൽ നിന്നായിരുന്നു കല്ലേറ് നടന്നത്. ഘോഷയാത്രക്ക് മണിക്കൂറുകൾ മുൻപേ അക്രമികൾ പള്ളിക്കുള്ളിൽ തമ്പടിച്ചിരുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.










