കോഴിക്കോട്; പ്രമുഖ വസ്ത്രവ്യാപാരശാലയായ ജയലക്ഷ്മി ടെക്‌സറ്റെൽസിൽ തീപിടുത്തം. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്ത് തീ ആളിക്കത്തുകയാണെന്നാണ് വിവരം.കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
ഇന്ന് രാവിലെ കട തുറക്കുന്നതിന് മുൻപായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് തന്നെ അകത്ത് ജീവനക്കാർ ആരും പെട്ടിട്ടില്ല.












