ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 92 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകൾ പോലുള്ള സേവന പദ്ധതികൾക്ക് തീരുമാനം നേട്ടമാകും. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
അതേസമയം സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ടു രൂപയുടെ അധിക സെസ് ഇന്ന് മുതൽ പ്രാബല്യത്തിലായി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ ഇന്നത്തെ വില 109.79 രൂപയാണ് ലിറ്ററിന്. ഡീസലിന് 98.53 രൂപയുമാണ് ലിറ്ററിന് വില.
Discussion about this post