കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ഇന്ന് 58-ാം പിറന്നാൾ. കെഎസ്ആർടിസിയുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളപ്പിറവിക്കും മുൻപ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ ചരിത്രം. ആ ചരിത്രമെന്തെന്ന് നമുക്ക് നോക്കാം.
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപാർട്ട്‌മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെഎസ്ആർടിസി സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയായിരുന്നു ഇതിന്റെ ലക്ഷ്യം. തിരുവനന്തപുരം, കന്യാകുമാരി, പാലക്കാട് കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെഎസ്ആർടിസി വളർന്നു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപാർട്ട്‌മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു.
പിന്നീട് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965 ഏപ്രിൽ 1 കെഎസ്ആർടിസി ആക്കി മാറ്റി. അതിൽപ്പിന്നങ്ങോട്ട്
ഏപ്രിൽ 1 കെഎസ്ആർടിസിയുടെ ജന്മദിനമായി യാത്രക്കാരും, ജീവനക്കാരും കണക്കാക്കി പോരുന്നു.
Discussion about this post