ഭോപ്പാൽ : ഹിന്ദു സേവാ പരിഷത്തിന്റെ ഗദാ യാത്രയിൽ പങ്കെടുത്ത് ഹിന്ദു ധർമ്മത്തിലേക്ക് തിരികെയെത്തി സജ്ജാദ് ഖാൻ. അയോദ്ധ്യയിലെ ഹനുമാൻഗർഹിയിൽ നിന്നുള്ള മഹന്ത് രാജു ദാസ് മഹാരാജ് സജ്ജാദിന് തിലകം ചാർത്തി, ഷാൾ അണിയിച്ചു. തുടർന്ന് റോമി താക്കൂർ എന്ന് പേരിട്ടു. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് ചടങ്ങ് നടന്നത്.
സനാതന ധർമ്മത്തിലുള്ള തന്റെ ആഴത്തിലുള്ള വിശ്വാസം മൂലമാണ് താൻ ഹിന്ദു വിശ്വാസത്തിലേക്ക് തിരികെ വന്നത് എന്ന് റോമി ഠാക്കൂർ പറഞ്ഞു. നിരവധി പേർ തങ്ങളുടെ പൂർവ്വികരുടെ വിശ്വാസത്തിലേക്ക് മടങ്ങുകയാണെന്ന് പുരോഹിതൻ രാജുദാസ് മഹാരാജ് കൂട്ടിച്ചേർത്തു.
‘നേരത്തെ സനാതന ധർമ്മം മാത്രമായിരുന്നു വിശ്വാസം. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ അക്രമികൾ ആളുകളെ മതപരിവർത്തനം നടത്താൻ നിർബന്ധിച്ചു. എന്നാൽ ഇപ്പോൾ ആളുകൾ ഈ വസ്തുത മനസ്സിലാക്കി അവരുടെ വേരുകളിലേക്ക് മടങ്ങുകയാണ്” പണ്ഡിറ്റ് രാജുദാസ് മഹാരാജ് വേദിയിൽ പറഞ്ഞു.
Discussion about this post