ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കറിനെതിരെ അധിക്ഷേപ പരാമർശം തുടരുന്ന രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിയ്ക്ക് സവർക്കർ ആകാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർക്കറെ അപമാനിച്ച രാഹുലിന് രാജ്യം മാപ്പുനൽകില്ല. 10 തവണ പുനർജനിച്ചാൽ പോലും രാഹുലിന് സവർക്കറാകാൻ കഴിയില്ല. ജീവിതം മുഴുവൻ സ്വാതന്ത്ര്യത്തിനായി ചെലവഴിച്ച വ്യക്തിയാണ്. സവർക്കർ ജി. എന്നാൽ രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനായി ഇന്ത്യൻ ജനാധിപത്യത്തെ കരിവാരിത്തേക്കുന്നതിനായി പ്രചാരണം നടത്താനായാണ് ജീവിതം ചെലവഴിക്കുന്നതെന്ന് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.
ഒരിക്കൽ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടും ആധികാരികതയില്ലാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മന;പൂർവ്വം മറ്റുള്ളവരുടെ നേരെ ചെളിവാരിയെറിയുന്നു. അദ്ദേഹത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഇതിന് മുൻപും സമാനമായ രീതിയിൽ കേന്ദ്രമന്ത്രി രാഹുലിനെ വിമർശിച്ചിരുന്നു. . ശക്തമായ നിശ്ചയദാർഢ്യത്തേയും രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയുമാണ് വീര സവർക്കറുടെ പേര് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുലിന് അയാളുടെ സ്വപ്‌നത്തിൽ പോലും സവർക്കർ ആകാൻ കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം അനുരാഗ് താക്കൂർ പറഞ്ഞത്.
Leave a Comment