ഹൂസ്റ്റണ്‍: ഓള് സ്റ്റാര്‍സ് ക്രിക്കറ്റിലെ രണ്ടാം ട്വന്റി 20 മത്സരത്തില്‍ വോണ്‍സ് വാരിയേഴ്സിനെതിരെ സച്ചിന്റെ സച്ചിന്‍സ് ബ്ലേസ്റ്റേഴ്സിന് വീണ്ടും തോല്‍വി. 57 റണ്‍സിനാണ് സച്ചിന് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വോണ്‍സ് വാരിയേഴ്സ് സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് പടുത്തുയര്‍ത്തിയ വോണ്‍സ് വാരിയേഴ്സിന മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 55 റണ്‍സ് നേടിയ ഷോണ്‍ പൊള്ളോക്കും എട്ട് പന്തില്‍ 22 റണ്‍സ് നേടിയ ഗ്രേയിം സ്വാനുമാണ് സച്ചിന്‍സ് ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
സച്ചിന്‍സ് ബ്ലാസ്റ്റേഴ്സിനായി വീരേന്ദര്‍ സെവാഗ് മികച്ച തുടക്കം കുറിച്ചെങ്കിലും എട്ട് പന്തില്‍ സിക്സ് ഉള്‍പ്പെടെ 16 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 20 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ 33 റണ്‍സ് നേടിയ സച്ചിന് മുഷ്താഖിന്റെ പന്തില്‍ ബൗള്‍ഡായി.
വോണ്‍സ് വാരിയേഴ്സിനായി ആന്‍ഡ്രൂ സൈമണ്ട്സ് നാല് ഓവറില്‍ 70 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. സഖ്ലയിന് മുഷ്താഖ് രണ്ടും അഗാര്‍ക്കര്‍, കാലിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സച്ചിന്‍സ് ബ്ലാസ്റ്റേഴ്സിനായി ലാന്‍സ് ക്ലൂസ്നര് രണ്ടു വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മഗ്രാത്ത്, ഗ്രേയിം സ്വാന്, വീരേന്ദര്‍ സേവാഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ മല്‍സരത്തില്‍ വോണ്‍സ് വാരിയേഴ്സ് ആറു വിക്കറ്റിന് വിജയം നേടിയിരുന്നു.
Discussion about this post