ലോകത്തിലെ ഏറ്റവും വിലയേറിയ വജ്രമായ കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന ആവശ്യത്തില്‍ ബ്രിട്ടീഷ് രാജ്ഞിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങിയിരിക്കുകയാണ് ഒരു സംഘം ബ്രിട്ടീഷ് ഇന്ത്യക്കാര്‍. കോഹിനൂര്‍ വജ്രത്തിന്റെ ചരിത്രപരമായ പത്ത് വസ്തുതകള്‍-
1. കകാതിയ രാജവംശത്തിന്റെ കാലത്ത് ആന്ധ്രപ്രദേശിലെ ഗോല്‍കൊണ്ടയില്‍ വെച്ചാണ് കോഹനൂര്‍ വജ്രം കണ്ടെടുത്തതെന്ന് കരുതപ്പെടുന്നു. 793 കാരറ്റ് ഡയമണ്ടാണതെന്നും പറയണപ്പെടുന്നു.
2.1793 ല്‍ പേര്‍ഷ്യന്‍ ഭരണാധികാരി നാദിര്‍ ഷാ മുഗള്‍ സാമ്രാജ്യം കീഴടക്കുകയും മുഗള്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഷായില്‍ നിന്ന് ഡയമണ്ട് കൈക്കലാക്കുകയും ചെയ്തു. കോഹിനൂര്‍ എന്ന പേര് അദ്ദേഹത്തിന്റെ സംഭാവനയാണെന്നാണ് കരുതപ്പെടുന്നു.
3. ഇറാനില്‍ തിരിച്ചെത്തിയ നാദിര്‍ ഷാ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ അഹമ്മദ് ഷാ അബ്ദലിയ്ക്കായി പിന്നെ വജ്രത്തിന്റെ അവകാശം. എന്നാല്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഡയമണ്ടിന് വേണ്ടി തര്‍ക്കങ്ങളായി. അദ്ദേഹത്തിന്റെ കൊച്ചുമക്കളിലൊരാളായ ഷാ ഷുജ ഡയമണ്ടുമായിപഞ്ചാബിലെത്തുകയും അന്നത്തെ രാജാവ് രജ്ഞിത് സിങ്ങിനോട് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.
4. 1800 ല്‍ ഷാ ഷുജ രജ്ഞിത് സിങ്ങിന് ഡയമണ്ട് കൈമാറുകയും അദ്ദേഹത്തെ മരണം വരെ അതായത് അടുത്ത 30 വര്‍ഷക്കാലം അവിടെ താമസിക്കുകയും ചെയ്തു.
5. 1849 ല്‍ രണ്ടാം ആംഗ്ലോ-സിഖ്് യുദ്ധത്തില്‍ ബ്രിട്ടന്റെ ഡെല്‍ഹൗസി പ്രഭു സിഖ് സാമ്രാജ്യത്തിന്റെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചടക്കി. ഒപ്പം ഈ വജ്രവും. 1850ല്‍ അത് ബ്രിട്ടനിലെത്തി.
6. ആ വര്‍ഷം തന്നെ അത് വിക്ടോറിയ രാജ്ഞ്‌നിയ്ക്ക് കൈമാറി. അവര്‍ക്കത് ഇഷ്ടമായെങ്കിലും തിളക്കം പോരെന്ന് തോന്നി. പിന്നീട് 1852ല്‍ അവരത് മുറിയ്ക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തു.
7. 1900 മുതല്‍ ബ്രിട്ടന്റെ എല്ലാ രാജ്ഞിമാരും തങ്ങളുടെ കിരീടത്തില്‍ ഈ അമൂല്യ രത്‌നം അണിയാന്‍ തുടങ്ങി.
8. തുടക്കകാലത്ത് ഡയമണ്ടിനെ പറ്റി ചില വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. പുരുഷന്‍മാര്‍ ഇത് കൈവശം വെച്ചാല്‍ ശാപം കിട്ടും എന്നായിരുന്നു. ദൈവത്തിനും സ്ത്രീകള്‍ക്കും മാത്രമേ അത് അണിയാന്‍ പറ്റു.
9. 150 വര്‍ഷങ്ങളായി ബ്രട്ടീഷ് രാജവംശത്തിന്റെ കൈവശമാണ് കോഹിനൂര്‍ വജ്രം. ലണ്ടന്‍ ടവറിലെ ആഭരണ ശേഖരത്തിന്റെ ഭാഗവുമാണ്.
10. പാകിസ്ഥാനും ഇന്ത്യയും വജ്രം തിരിച്ച് നല്‍കണമെന്ന ആവശ്യവുമായെത്തി. ഇരു രാജ്യങ്ങളും അത് തങ്ങളുടേതാണെന്ന് വിശ്വസിച്ചു. എന്നാല്‍ യുദ്ധത്തിലൂടെ നേടിയ വജ്രം വിട്ട് നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായില്ല.
Discussion about this post