തിരുവനന്തപുരം: സ്ഥാപനദിനത്തിൽ ബിജെപി അംഗത്വം സ്വീകരിച്ച മുൻ കോൺഗ്രസ് നേതാവ് അനിൽ ആന്റണിയുടെ ഉറച്ച തീരുമാനത്തിൽ ഞെട്ടി കുടുംബം. ബിജെപി പ്രവേശനവാർത്ത പുറത്ത് വന്നതോടെ എകെ ആന്റണിയുടെ വീട്ടിൽ പെസഹവ്യാഴം ദു:ഖ വെള്ളിയായി.
അനിൽ ആന്റണിയുടെ സഹേദരൻ അജിത്ത് ആന്റണിയുടെ ജന്മദിനമായിരുന്നു ഇന്ന്. സദ്യയൊരുക്കി ആഘോഷത്തിനായി ഒരുങ്ങിയ കുടുംബം പിറന്നാൾ മധുരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
സമീപത്തെ വൃദ്ധസദനത്തിലാണ് അജിത്തിന്റെ ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നതെങ്കിലും അനിലിന്റെ ബിജെപി പ്രവേശന വാർത്തയറിഞ്ഞ കുടുംബം ആഘോഷം വേണ്ടെന്ന് വച്ച് ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തയക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററുമായിരുന്ന അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടി ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ,ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Discussion about this post