തായ്‌പേയ്; തായ്‌വാനിൽ വീണ്ടും പ്രകോപനത്തിന് ശ്രമിച്ച് ചൈന. രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും വീണ്ടും അതിർത്തി കടന്ന് തായ്‌വാനിൽ എത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ നീക്കങ്ങൾ തായ്‌വാൻ അതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതലാണ് വ്യോമാതിർത്തിയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ എത്തിയത്. ഇതിന് പിന്നാലെ നടത്തിയ നിരീക്ഷണത്തിൽ കപ്പലുകൾ സമുദ്രാതിർത്തിയിൽ എത്തിയതായും കണ്ടെത്തി. ശനിയാഴ്ച രാവിലെ ആറ് മണിവരെ കപ്പലുകളും വിമാനങ്ങളും അതിർത്തിയിൽ തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 26 വിമാനങ്ങൾ ആണ് എത്തിയത്. ഇതിൽ 16 എണ്ണം തായ്‌വാൻ കടലിടുക്ക് താണ്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടെണ്ണം തായ്‌വാന്റെ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലും എത്തിയെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് അതിർത്തി മേഖലകളിലെ സ്ഥിതിഗതികൾ തായ്‌വാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചൈനയെ പ്രതിരോധിക്കാൻ അതിർത്തിയിൽ പട്രോളിംഗും ശക്തമാക്കി. കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിച്ചു. തീരമേഖലകളിൽ മിസൈൽ വിന്യാസവും നടത്തിയിട്ടുണ്ട്.
Discussion about this post