തിരുവനന്തപുരം: ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ഉണ്ടായതെല്ലാം തെളിവില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നും അത് കൊണ്ട് മാത്രം ഒരാളെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബി.ജെ.പിയുടെ മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ഘടകകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്നും കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ ഓരോ ജില്ലകളിലും ഏകാംഗ സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നിര്‍വാഹക സമിതി തീരുമാനിച്ചു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വയനാട്ടിലെ ഡി.സി.സി സെക്രട്ടറിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയേയും നിയോഗിച്ചു.
കണ്ണൂര്‍ നഗരസഭയിലെ വിമതന്റെ പിന്തുണ സ്വീകരിക്കാനും നിര്‍വാഹക സമിതി യോഗത്തില്‍ ധാരണയായി. മറ്റ് ജില്ലകളില്‍ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ അതത് ഡി.സി.സികളെയും കെ.പി.സി.സി നിര്‍വാഹക സമിതി ചുമതലപ്പെടുത്തി.
Discussion about this post