ജീവിക്കാൻ ജോലി ചെയ്യേണ്ട അവസ്ഥയാണിപ്പോഴെന്ന് ബാർബി ഡോളിനെ പോലെയാകാൻ കോടികൾ ചെലവഴിച്ച യുവതി. നാനെറ്റ് ഹാമണ്ട് ലോഷിയാവോ എന്ന യുവതിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഭർത്താവ് ഉപേക്ഷിച്ചതാണ് തന്റെ വരുമാനം മുടങ്ങാനുള്ള കാരണമെന്ന് യുവതി പറയുന്നു. കഴിഞ്ഞ 17 വർഷമായി ആഡംബര കാറുകളും ആഡംബര വസതികളുമാണ് താൻ ഉപയോഗിച്ചിരുന്നത്. ഇതിനായി താൻ ചില്ലിക്കാശ് ചിലവഴിച്ചിരുന്നില്ല. എന്നാലിന്ന് ജീവിക്കാൻ ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് ബാർബി മോഡൽ പറയുന്നു.
ഏകദേശം 17 കോടി രൂപയാണ് നാനെറ്റ് ഹാമണ്ട് ലോഷിയാവോയ്ക്കായി ഭർത്താവ് ചിലവഴിച്ചത്. ബോട്ടോക്‌സ്,ടാനിംഗ്,ഫില്ലറുകൾ എന്നിവയ്ക്കായാണ് ഇത്രയും രൂപ ചിലവഴിച്ചത്. മാറിടം വലുപ്പമുള്ളതാക്കാനും അരക്കെട്ട് ചെറുതാക്കാനും ലക്ഷങ്ങൾ ചിലവിടുകയുണ്ടായി.
എന്നാൽ ഭർത്താവ് തന്നെ അടുത്തിടെ വേർപിരിയുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഭർത്താവ് ഉപേക്ഷിച്ചതോടെ ഒരു സ്റ്റുഡിയോയും കിടക്കയും മാത്രമായി തന്റെ സമ്പാദ്യമെന്ന് യുവതി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷമായി താൻ നഖങ്ങൾ മാനിക്യൂർ പോലും ചെയ്തിട്ടില്ലെന്നും ബോട്ടോക്‌സ് കുത്തിവെയ്പ്പുകൾ നടത്തിയിട്ടില്ലെന്നും യുവതി പറയുന്നു.
ജീവിത ചെലവിന് പണം കണ്ടെത്താൻ താൻ മോഡലിംഗ് ജോലി പുനരാംരംഭിക്കാൻ പോവുകയാണെന്ന് ലോശിയാവോ വ്യക്തമാക്കി. ആറു മക്കളുടെ അമ്മയായ തനിക്ക് ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് യുവതി പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് യുവതിയുടെ പ്രതകരണമത്രയും. സമ്മിശ്ര പ്രതികരണങ്ങളാണ് യുവതിയ്ക്ക് ലഭിക്കുന്നത്.
Discussion about this post