അഹമ്മദാബാദ്: വഡോദരയിൽ രാമനവമി ആഘോഷത്തിനിടെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. അക്രമത്തിനിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ച എസ്ആർപിഎഫ് ജവാൻമാരുടെ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അബ്ദുൾ റഷീദ് സത്താർ ഷെയ്ഖ് എന്ന യുവാവിനെയാണ് പിടികൂടിയത്.
ഏപ്രിൽ 1 ന് എസ്ആർപിഎഫ് കോൺസ്റ്റബിൾ ഹിമ്മത്സിൻഹ് ബാരിയ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. മാർച്ച് 30ന് വൈകിട്ട് രാമനവമി ആഘോഷങ്ങൾക്കിടെ എസ്ആർപിഎഫിനെ വിന്യസിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ബാരിയ തന്റെ പരാതിയിൽ പറയുന്നു.
Discussion about this post