ഡല്‍ഹി: മകനെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി..എസ്.അച്യുതാനന്ദന്‍. മാണിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് രാഷ്ട്രീയമാണ്. മാണിയുടെ മകനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പറഞ്ഞാല്‍ അത് ആകെ നാറുന്ന കേസാകുമെന്ന് വി.എസ് പറഞ്ഞു.
അച്യുതാനന്ദനും മകനും എന്താണ് വരാനിരിക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്ന് മാണി ഇന്നലെ പറഞ്ഞിരുന്നു. ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷം തിരിച്ച് പാലയിലെത്തിയപ്പോള്‍ ലഭിച്ച സ്വീകരണ യോഗത്തിലായിരുന്നു മാണിയുടെ പരാമര്‍ശം.
മാണിക്ക് സ്വീകരണം നല്‍കുന്നതിനെ വിമര്‍ശിച്ച വി.എസിനുള്ള മറുപടിയായിട്ടായിരുന്നു മാണിയുടെ വിമര്‍ശം. മാണിയ്ക്ക് ലഭിച്ച ഓരോ സ്വീകരണവും അഴിമതിയ്ക്ക് നല്‍കുന്നതെന്നായിരുന്നു വി.എസിന്റെ വിമര്‍ശനം.
Discussion about this post