ലക്നൗ: രണ്ട് വയസുള്ള സഹോദരിയെ ബലാത്സംഗം ചെയ്ത 13 കാരൻ പിടിയിൽ ബന്ധുവായ പെൺകുട്ടിയെയാണ് 13 കാരൻ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ചിലാണ് സംഭവം.
പെൺകുട്ടിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഉറക്കിക്കിടത്തി ഇളയകുട്ടിയുമായി വയലിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കുഞ്ഞിന്റെ വീട്ടിൽ കളിക്കാനെത്തിയതായിരുന്നു 13 കാരൻ. വീട്ടിൽ ആരുമില്ലെന്ന് മനസിലായതോടെ ബലാത്സംഗത്തിരിയാക്കുകയായിരുന്നു. വീട്ടിലെത്തിയ മാതാപിതാക്കൾ കുഞ്ഞ് വേദനകൊണ്ട് കരയുന്നത് ശ്രദ്ധിക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ സ്വകാര്യഭാഗങ്ങളിൽ മുറിവും രക്തസ്രാവവും കണ്ടെത്തി. പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന് മുൻപും സമാനമായി ആൺകുട്ടി, കുട്ടിയെ ഉപദ്രവിച്ചതായി സംശയം തോന്നിയെങ്കിലും രക്ഷിതാക്കൾ കാര്യമായി എടുത്തിരുന്നില്ല. പിടിയിലായ 13 കാരൻ അശ്ലീല വീഡിയയോക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post