Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ലോ സ്കോറിംഗ് ത്രില്ലറിൽ ഗുജറാത്ത്; അവിശ്വസനീയ തോൽവിയുടെ ഞെട്ടലിൽ ലഖ്നൗ

മത്സരത്തിന്റെ ടീമിന്റെ ടോപ് സ്കോറർ ആയെങ്കിലും, ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടാൻ പോകുന്നതായിരിക്കും ലഖ്നൗ ക്യാപ്ടന്റെ ഇന്നത്തെ പ്രകടനം

by Brave India Desk
Apr 22, 2023, 08:06 pm IST
in Cricket, India, Sports
Share on Facebook
Tweet
WhatsApp
Telegram

ലഖ്നൗ: ജയപരാജയങ്ങൾ മാറിമറിഞ്ഞ ഐ പി എല്ലിലെ ലോ സ്കോറിംഗ് ത്രില്ലർ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 7 റൺസിനാണ് ഗുജറാത്ത് ലഖ്നൗവിനെ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിനെ കണിശതയാർന്ന ബൗളിംഗിലൂടെ ലഖ്നൗ 20 ഓവറിൽ 135/6 എന്ന സ്കോറിൽ ഒതുക്കി. എന്നാൽ ലഖ്നൗവിന്റെ ചേസിംഗ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസിൽ ഒതുങ്ങുകയായിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയും 3 ഓവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മാർക്കസ് സ്റ്റോയ്നിസും ചേർന്നാണ് ഗുജറാത്ത് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. നവീൻ ഉൾ ഹഖ് 4 ഓവറിൽ 19 റൺസിന് ഒരു വിക്കറ്റും അമിത് മിശ്ര 2 ഓവറിൽ 9 റൺസിന് ഒരു വിക്കറ്റും വീഴ്ത്തി.

66 റൺസ് നേടിയ ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയും 47 റൺസ് നേടിയ ഓപ്പണർ വൃദ്ധിമാൻ സാഹയുമാണ് ഗുജറാത്തിന്റെ പ്രധാന സ്കോറർമാർ.

മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. 15 ഓവറില്‍ 106-2 എന്ന ശക്തമായ നിലയിലായിരുന്ന അവർ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രാഹുൽ- മെയേഴ്സ് സഖ്യം 6.3 ഓവറിൽ ലഖ്നൗവിനെ 55 റൺസിൽ എത്തിച്ചു. രാഹുൽ 61 പന്തിൽ 68 റൺസും മെയേഴ്സ് 19 പന്തിൽ 24 റൺസും നേടി. എന്നാൽ 23 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യ ഒഴികെ മറ്റ് ലഖ്നൗ ബാറ്റ്സ്മാന്മാർ എല്ലാം പരാജയമായി. പതിനാലാം ഓവർ മുതൽ അസാമാന്യമായ നിയന്ത്രണം പാലിച്ച് പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ അക്ഷരാർത്ഥത്തിൽ മത്സരം പിടിച്ചെടുക്കുകയായിരുന്നു.

4 ഓവറിൽ 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ നൂർ അഹമ്മദ്, 3 ഓവറിൽ 17 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ്മ എന്നിവർ ഗുജറാത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ രാഹുൽ അടക്കം 4 ലഖ്നൗ ബാറ്റ്സ്മാന്മാരാണ് പുറത്തായത്. മത്സരത്തിന്റെ ടീമിന്റെ ടോപ് സ്കോറർ ആയെങ്കിലും, ഏറെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടാൻ പോകുന്നതായിരിക്കും ലഖ്നൗ ക്യാപ്ടന്റെ ഇന്നത്തെ പ്രകടനം.

Tags: IPL23LSGGT
Share59
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies