ഡെറാഡൂൺ : ഹെലികോപ്റ്ററിന്റെ ബ്ലേഡ് ഇടിച്ച് സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കേദാർനാഥ് ദാമിലെ ഹെലിപാഡിലാണ് സംഭവം. ജിതേന്ദ്ര കുമാർ സെയ്നിയാണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററിന് പുറത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഉത്തരകാശി ജില്ലയിലെ ഗംഗോത്രിയുടെയും യമുനോത്രിയുടെയും പോർട്ടലുകൾ തീർഥാടകർക്കായി തുറന്ന് നൽകി, അക്ഷയതൃതീയ ദിനത്തിൽ ചാർ ധാം യാത്ര ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സൈനി ഹെലികോപ്റ്ററിന്റെ ടെയിൽ റോട്ടർ ബ്ലേഡിനടുത്തെത്തുകയായിരുന്നു. ഇതോടെ ബ്ലേഡ് ശരീരത്തിൽ തട്ടുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post