കണ്ണൂർ: ബൈക്കിൽ പോകുകയായിരുന്ന അച്ഛനെയും മകനെയും മുള്ളൻ പന്നി ഇടിച്ച് വീഴ്ത്തി. ചിറ്റാരിക്കാൽ ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. ചെറുപുഴ സ്വദേശി സജി, മകൻ ജോൺസ് എന്നിവർക്ക് പരിക്കേറ്റു.
രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. രാവിലെ ജോൺസിനെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു സജി. ഇതിനിടെ സമീപത്തെ പറമ്പിൽ നിന്നും ഓടിവന്ന മുള്ളൻ പന്നി ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. അതുവഴി പോകുകയായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരുടെയും പരിക്കുകൾ സാരമുള്ളതാണ്. ഇരുവരെയും ആദ്യം പരിയാരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ നിന്നും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post