Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജമ്മുവില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ക്രോസ്സിംഗ് പോയിന്റുകളായ കമാന്‍ പോസ്റ്റും തിത്വാലും ടൂറിസ്റ്റുകള്‍ക്കായി തുറന്നുനല്‍കി

by Brave India Desk
Apr 24, 2023, 05:36 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള രണ്ട് ക്രോസ്സിംഗ് പോയിന്റുകള്‍ അധികൃതര്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നുനല്‍കി. നിയന്ത്രണരേഖയില്‍ സ്ഥിതിചെയ്യുന്ന കമാന്‍ പോസ്റ്റ്, തിത്വാല്‍ എന്നിവയാണ് തുറന്നത്. പരമ്പരാഗത ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും സ്‌കൈ റിസോര്‍ട്ടുകള്‍ക്കുമപ്പുറത്തേക്ക് മേഖലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പുക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിര്‍ത്തിയിലെ ക്രോസിംഗ് പോയിന്റുകള്‍ തുറന്നിരിക്കുന്നത്.

കമാന്‍ പോസ്റ്റില്‍ 50 അടി ഉയരത്തിലുള്ള പുതിയ ദേശീയ പതാക സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ബൈനോകുലറിലൂടെ കാഴ്ചകള്‍ കാണാനുള്ള സൗകര്യവും വിശ്രമകേന്ദ്രവും പ്രദേശിക ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന കേന്ദ്രവും സഞ്ചാരികള്‍ക്കായി ആരംഭിച്ചിട്ടുണ്ട്. തിത്വാലില്‍ പാക് അധീന കശ്ീമീരിലെ നീലം താഴ്‌വരയിലുള്ള ശാരദ പീഠത്തിലേക്കുള്ള വഴിയിലെ ക്ഷേത്ര നിര്‍മ്മിതി സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. 1940കളില്‍ ആദ്യ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചതിന് ശേഷം ഇവിടേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ശാരദ ദേവി ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്തിയിരുന്നു. പഞ്ചാബിലെ കര്‍താപൂര്‍ ഇടനാഴിയിലൂടെ ശാരദ പീഠ തീര്‍ത്ഥാടനം പുനഃരാരംഭിക്കുമെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. സിഖുമത സ്ഥാപകനായ ഗുരു നാനാക് അന്ത്യനിദ്ര കൊള്ളുന്ന സ്ഥലത്തേക്കുള്ള യാത്രാമാര്‍ഗ്ഗമായ കര്‍താപൂര്‍ ഇടനാഴി 2019ലാണ് തുറന്നത്.

Stories you may like

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

മുമ്പ് ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ഫാല്‍ഗം. ദൂത്പത്രി തുടങ്ങിയവയായിരുന്നു ഈ മേഖലയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങള്‍. ഇനിമുതല്‍ ജമ്മു കശ്മീരിലെത്തുന്ന ടൂറിസ്റ്റുകള്‍ കമാന്‍ പോസ്റ്റും തിത്വാലും സന്ദര്‍ശിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മാത്രമല്ല, ഹോംസ്‌റ്റേകള്‍ അടക്കം സഞ്ചാരികള്‍ക്കായി വടക്കന്‍ കശ്മീരില്‍ വലിയ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നതിനാല്‍ ഈ വര്‍ഷം കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയേക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ടൂറിസ്റ്റുകള്‍ക്കായി കൂടുതല്‍ ഇടങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ പ്രദേശവാസികളും സന്തോഷത്തിലാണ്. ശാരദ ദേവി ക്ഷേത്രം തുറന്നുകൊടുക്കുന്നതോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ ഇവിടേക്ക് എത്തുമെന്ന് പ്രദേശവാസിയായ മുഹമ്മദ് സയിദ് പറയുന്നു. നിലവില്‍ തിത്വാലിലെ 20-25 വീടുകളില്‍ ഹോംസ്‌റ്റേ സൗകര്യം ഉണ്ട്. ഇവിടം പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് നാലഞ്ചു വര്‍ഷം മുമ്പ് ആരും കരുതിയിരുന്നില്ലെന്നും സ്ഥിതിഗതികള്‍ സമാധാനപരമായി തുടര്‍ന്നാല്‍ ഇതൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കമാന്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുക്കുന്നത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റൊരു പ്രദേശവാസിയും പ്രതീക്ഷ പ്രകടിപ്പിച്ചു.

കമാന്‍ പോസ്റ്റില്‍, 1947 മുതലുള്ള പ്രദേശത്തിന്റെ ചരിത്രം വിവരിക്കുന്ന ബില്‍ബോര്‍ഡുകളും പ്രാദേശിക നേതാക്കളുടെയും ഇന്ത്യ-പാക് യുദ്ധത്തിലും നിയന്ത്രണ രേഖയിലെ ഷെല്ലാക്രമണത്തിലും ജീവന്‍ പൊലിഞ്ഞ സൈനികരുടെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 2018 വരെ അതിര്‍ത്തി രകടന്നുള്ള വ്യാപാരത്തിനും യാത്രയ്ക്കും ഉപയോഗിച്ചിരുന്ന കമാന്‍ അമന്‍ സേതുവിന് അടുത്തായി ഒരു കഫേയും ആരംഭിച്ചിട്ടുണ്ട്. ശ്രീനഗറിനും മുസഫറാബാദിനും ഇടയില്‍ ഉണ്ടായിരുന്ന ബസ് സര്‍വ്വീസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് 2018ല്‍ റദ്ദ് ചെയ്തതാണ്.

Tags: india pak borderCrossing points along LoCKaman PostTeetwal
Share1
Tweet
Send
Share

Latest stories from this section

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

Latest News

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies