പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിയുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയറക്കും എന്ന് മലയാളത്തിൽ ഭീഷണിപ്പെടുത്തുന്ന ഒരു വ്യക്തിയുടെ വീഡിയോ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ വ്യക്തി ആരാണെന്ന് കണ്ടെത്തിയിട്ടില്ല. വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല എങ്കിലും ദൃശ്യത്തിലുള്ള മലയാളി യുവാവിനെ കേന്ദ്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണങ്ങൾ നടന്നുവരികയാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ മലയാളിയായ ഒരു യുവാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ആണ് ചെയ്യുന്നത്. വെള്ളിയാഴ്ച ദിവസം പ്രധാനമന്ത്രിയെ വധിക്കുമെന്നും തലയറക്കും എന്നും ആണ് വീഡിയോയിൽ ഇയാൾ മലയാളത്തിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പോലീസ് കേസെടുത്തേക്കാൻ സാധ്യതയുണ്ട്.











