മലപ്പുറം : നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം മൂലം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മലപ്പുറം കാളികാവിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
പാങ്ങോട്ടിൽ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയ്ക്ക് മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് മാറ്റണോ എന്ന് തീരുമാനിക്കും. നിലവിൽ ഐസിയുവിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിക്കുന്നുണ്ട്.












