ഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസത്തേക്കു കൂടി നീട്ടി. നേരത്തെ, കോടതി അനുവദിച്ച പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. രാജനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 19 വരെ കസ്റ്റഡി നീട്ടി നല്‍കുകയായിരുന്നു.
അതേസമയം, കോടതി നടപടികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടില്ല. രാജന് വധഭീഷണിയുള്ളതിനാല്‍ മജ്‌സ്‌ട്രേറ്റ് സി.ബി.ഐ ആസ്ഥാനത്ത് എത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നവെന്നാണ് സൂചന.
ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിനായി ഹരാരെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതിനെ സംബന്ധിച്ച് രാജനെ ചോദ്യം ചെയ്തു വരികയായിരുന്നു സി.ബി.ഐ സംഘം
Discussion about this post