തിരുവനന്തപുരം: പ്രധാനമന്ത്രി യുവാക്കളുമായി സംവദിച്ച യുവം പരിപാടിയിലെ താരസാന്നിദ്ധ്യം ഏറെ ചർച്ചയായിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപിയെ കൂടാതെ, സിനിമാരംഗത്ത് നിന്ന് നടൻ ഉണ്ണി മുകുന്ദൻ, നവ്യാ നായർ ,അപർണബാലമുരളി,വിജയ് യേശുദാസ്,ഗായകൻ ഹരിശങ്കർ എന്നിവർ പങ്കെടുത്തിരുന്നു. നവ്യാനായരുടെ രംഗപൂജയോടെയാണ് പരിപാടികൾ ആരംഭിച്ചത്.
പരിപാടിയിൽ വച്ച് പ്രധാനമന്ത്രിയെ കാൽ തൊട്ട് വന്ദിക്കുന്ന നവ്യാനായരുടെ വീഡിയോ വൈറലായിരുന്നു. കാൽക്കൽ വീഴാൻ ശ്രമിച്ച നവ്യയെ സ്‌നേഹപൂർവ്വം തടഞ്ഞ നരേന്ദ്രമോദി, അനുഗ്രഹം നൽകുകയായിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.നവ്യാനായർ കലാപരിപാടി അവതരിപ്പിക്കാൻ പോയതാണ്. ഏത് വയസുള്ള ആളെ കണ്ടാലും കാൽ തൊട്ട് വന്ദിക്കില്ലേ?. നവ്യാനായർ പ്രധാനമന്ത്രിയുടെ കാൽ തൊട്ടുവണങ്ങിയല്ലോ എന്ന ചോദ്യത്തിന് മറുപടിയായി ഗോവിന്ദൻ പറഞ്ഞു.












