ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ രംഗത്തെത്തി.
യുവാവിന്റെ ചെയ്തി അറപ്പുളവാക്കുന്നതാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിർദ്ദേശിച്ച് ഡൽഹി പോലീസിനും ഡൽഹി മെട്രോയ്ക്കും നോട്ടീസ് അയച്ചതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ മെട്രോയിൽ യാത്ര ചെയ്യുന്നവർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അഭ്യർത്ഥിച്ചു.മോശമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മറ്റു യാത്രക്കാർ ഉടൻതന്നെ ഡിഎംആർസിയുടെ ഹെൽപ്പലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്നും സുരക്ഷയ്ക്കായി ട്രെയിനിൽ ഫ്ളൈയിങ് സ്‌ക്വാഡുകളുടെ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി.









