Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

by Brave India Desk
Sep 17, 2026, 08:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

​ഐപിഎൽ ഒത്തുുകളി വിവാദവുമായി ബന്ധപ്പെട്ട 100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയോട് ഒക്ടോബർ 9-നകം നിലപാട് അറിയിക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ജി സമ്പത്ത് കുമാർ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ഗോവിന്ദരാജൻ തിലകവതി അധ്യക്ഷയായ ബെഞ്ചിന്റെ ഈ ഉത്തരവ്. ധോണിയുടെ മൊഴിയെടുക്കുന്ന നടപടികൾ മുഴുവനായി വീഡിയോയിൽ പകർത്തി അതിന്റെ പകർപ്പ് നൽകണമെന്നും ഈ പ്രക്രിയ നിരീക്ഷിക്കാൻ ഒരു ജുഡീഷ്യൽ ഓഫീസറെ നിയമിക്കണമെന്നുമാണ് സമ്പത്ത് കുമാറിന്റെ പ്രധാന ആവശ്യം. ധോണി പ്രശസ്തനായ വ്യക്തിയായതുകൊണ്ട് അഞ്ചുനക്ഷത്ര ഹോട്ടലുകളിലോ സ്വകാര്യ കെട്ടിടങ്ങളിലോ വെച്ച് മൊഴിയെടുക്കരുതെന്നും കോടതി പരിസരത്തോ സർക്കാർ കെട്ടിടത്തിലോ വെച്ച് മാത്രമേ നടപടികൾ നടക്കാവൂ എന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

2013-ലെ ഐപിഎൽ സീസണിൽ നടന്ന വാതുവെപ്പ് വിവാദത്തിൽ ധോണിക്ക് പങ്കുണ്ടെന്ന് സ്വകാര്യ ചാനൽ ചർച്ചയിൽ ആരോപിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ പേരിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സമ്പത്ത് കുമാറിനും ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തിനുമെതിരെ 2014-ൽ ധോണി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിൽ തെളിവായി ഹാജരാക്കിയ സിഡികളുടെ വിവർത്തനത്തിനും ടൈപ്പിംഗിനുമായി 10 ലക്ഷം രൂപ അടയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ധോണിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Stories you may like

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

നിലവിൽ ധോണിയുടെ മൊഴിയെടുക്കാൻ മദ്രാസ് ഹൈക്കോടതി ഒരു അഡ്വക്കറ്റ് കമ്മീഷണറെ നിയമിച്ചിട്ടുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ ചില മുൻ ഉത്തരവുകൾ മുൻനിർത്തിയാണ് മുഴുവൻ നടപടികളും ക്യാമറയിൽ പകർത്തി ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് സമ്പത്ത് കുമാർ ആവശ്യപ്പെടുന്നത്. സമ്പത്ത് കുമാറിന്റെ ഹർജിയിൽ ധോണി നൽകുന്ന മറുപടി കേസിൻറെ തുടർനടപടികളിൽ നിർണ്ണായകമാകും.

Tags: defamation caseMS DhoniMADRAS HIGH COURT
Share
Tweet
Send
Share

Latest stories from this section

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

Latest News

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

‘ഹാപ്പി ബെർത്ത്ഡേ ടു മൈ ഫ്രണ്ട്’; നരേന്ദ്ര മോദിക്ക് ആശംസകളുമായി ജോർജിയ മെലോണി!

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies