ഡല്‍ഹി: 1984 ലെ സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടെറ്റ്ലര്ക്കെതിരായ കേസ് പുനരന്വേഷണിക്കാന് ്തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്കിയ കേസില്‍ ഡല്‍ഹി കോടതി വിചാരണ കേള്‍ക്കവെയാണ് സി.ബി.ഐ കേസ് വീണ്ടും
അന്വേഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
നേരത്തെ സിബി.ഐ രണ്ട് തവണ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സാക്ഷികളെ കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിരുന്നില്ല. ജഗദിഷ് കലാപത്തില്‍ ഉള്പ്പെട്ടിരുന്നില്ലെന്നായിരുന്നു സി.ബി.ഐ വാദം.
മൂന്ന് പുതിയ സാക്ഷികളുടെ സാന്നിധ്യത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ സി.ബി.ഐ തയ്യാറാണെന്നറിയിച്ചത്.
.
Discussion about this post