കശ്മീർ: ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ 5.15നാണ് ഭൂകമ്പമുണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.










