ന്യൂഡൽഹി; ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസിൻറെ ട്രയൽ റൺ പൂർത്തിയായി. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് ഒഡീഷയിലെ പുരിയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. വന്ദേഭാരത് സർവ്വീസ് ആരംഭിച്ചാൽ യാത്രക്കാർക്ക് ഒരു മണിക്കൂറോളം സമയം ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ പുരി ശതാബ്ദി എക്സ്പ്രസാണ്. ഏകദേശം 7 മണിക്കൂറും 35 മിനിറ്റുമാണ് ശതാബ്ദിയുടെ യാത്രാസമയം. ട്രയൽ റൺ സമയത്ത് വന്ദേ ഭാരത് എക്‌സ്‌പ്രസ് വെറും 6 മണിക്കൂറും 25 മിനിറ്റും കൊണ്ട് 500 കിലോമീറ്റർ പിന്നിട്ടു.
രാവിലെ 6:10 നാണ് ഹൗറയിൽ നിന്ന് ട്രെയിൻ യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് 12:35 ന് ട്രെയിൻ പുരിയിൽ എത്തി. മടക്കയാത്രയിൽ പുരിയിൽ നിന്ന് ഉച്ചയ്ക്ക് 1:50 ന് പുറപ്പെട്ട് രാത്രി 8:30 ന് ഹൗറയിൽ എത്തി. ട്രയൽ റണ്ണിൽ ട്രെയിനിന്റെ പരമാവധി വേഗപരിധി മണിക്കൂറിൽ 130 കിലോമീറ്ററായിരുന്നു. ട്രയൽ റണ്ണിൽ റെയിൽവേയുടെ സുരക്ഷ, എഞ്ചിനീയറിംഗ്, വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ ട്രെയിനിലുണ്ടായിരുന്നു.
Discussion about this post