കൊച്ചി; മലപ്പുറം ജില്ലയിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് നടന്ന സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പ്രമുഖ ജില്ലയിൽ വന്ദേ ഭാരതിനെ കല്ലെറിഞ്ഞു . വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന പരിഹാസത്തോടെയാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പ്രതികരണം അറിയിച്ചത്.
വാർത്ത നൽകിയ മാധ്യമങ്ങൾക്ക് സംഘപരിവാർ അജണ്ടയാണ് . കേവലം ഒരു ചില്ല് തകർന്നതിന് ജില്ലയെ തന്നെ അപമാനിക്കുകയാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. വൈകീട്ട് 5.15 ഓടെ മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെന്ന് തിരൂർ പോലീസ് അറിയിച്ചിരുന്നു.
നേരത്തെ വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറത്ത് സ്റ്റേഷൻ അനുവദിക്കാത്തതിനാൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കല്ലേറ് നടന്നതെന്ന് പോലീസ് അന്വേഷിക്കും. വന്ദേഭാരതിന് കേരളത്തിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് റെയിൽവെ പോലീസും അറിയിച്ചു.
Discussion about this post