ഇടുക്കി: അഞ്ചും ഏഴും വയസുള്ള പെൺകുട്ടികളെ മദ്യപിച്ചശേഷം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്ത് പോലീസ്. ഇടുക്കി, നെടുങ്കണ്ടം സ്‌റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണ് സംഭവം.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11:30 മുതൽ പുലർച്ചെ 1:30 വരെ വീട്ടിൽ നിന്നും കുട്ടികളുടെ ഉറക്കെയുള്ള അലർച്ച കേട്ട നാട്ടുകാർ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ പിതാവും ബന്ധുവും മദ്യപിച്ച് കുട്ടികളുടെ വീട്ടിലെത്തും. തുടർന്ന് മദ്യലഹരിയിൽ പിതാവ് ബോധമില്ലാതെ കിടന്നുറങ്ങുമ്പോൾ, ബന്ധുവാണ് കുട്ടികളെ ക്രൂരമർദനത്തിനിരയാക്കിയതെന്നാണ് വിവരം.
ഉപ്പ് നിലത്തു വിതറി അതിൽ നിർത്തിയതിനാൽ ഇരുവരുടെയും കാൽമുട്ടിൽ മുറിവുണ്ടായിട്ടുണ്ട്. 5 വയസ്സുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസ്സുകാരിയുടെ ശരീരത്തിൽ 14 ചതവുകളും കണ്ടെത്തി.കുട്ടികളുടെ മാതാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണ്.












