മലപ്പുറം: ഓടുന്ന ബസിൽ യുവതിയ്ക്ക് നേരെ ആക്രമണം. മൂന്നാർ-ബംഗളൂരു കെ സ്വിഫ്റ്റ് ബസിൽ വെച്ച് യുവതിയ്ക്ക് കുത്തേറ്റു. ബസ് മലപ്പുറം വെണ്ണിയൂരിലെത്തിയപ്പോഴായിരുന്നു സംഭവം.ഗൂഡല്ലൂർ സ്വദേശിയായ സീത എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. സുനിൽ എന്നയാളാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് ശേഷം അക്രമിയായ യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്.
അങ്കമാലിയിൽ നിന്നാണ് ആക്രമണത്തിനിരയായ സീത ബസിൽ കയറിയതെന്നാണ് വിവരം. മലപ്പുറത്ത് എത്തിയപ്പോഴാണ് യുവതിയുടെ സീറ്റിനടുത്തെത്തി ആക്രമിച്ചത്. പിന്നാലെ ഇയാൾ സ്വയം കഴുത്തറുത്തു. യാത്രക്കാരും ബസ് ജീവനക്കാരും ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.












