ന്യൂഡൽഹി : വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പ്രവേശിച്ച് പാകിസ്താൻ വിമാനം. പാകിസ്താാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 ജെറ്റ്ലൈനർ യാത്രാ വിമാനമാണ് വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. കനത്ത മഴയെത്തുടർന്ന് ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങാൻ പരാജയപ്പെട്ടതിനെത്തുടർന്നാണ് വിമാനം വഴിതിരിച്ച് വിട്ടത്.
മെയ് നാലിനാണ് സംഭവം നടന്നത്. മസ്‌കറ്റിൽ നിന്ന് ലഹോറിലെ അലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ലാന്റ് ചെയ്യാനാകാതെ പറക്കുകയായിരുന്നു. കനത്ത മഴ മൂലം വിമാനത്തിന്റെ ലാന്റിംഗ് വൈകി. ഈ വിവരം ഡൽഹി എയർ ട്രാഫിക് കൺട്രോൡ അറിയിച്ചു. തുടർന്ന് വ്യോമസേനയ്ക്ക് വിവരം കൈമാറുകയായിരുന്നു. വ്യോമസേന വിമാനത്തിന്റെ സഞ്ചാരപാത നിരീക്ഷിച്ചു.
പാകിസ്താന്റെ ജെറ്റ്ലൈനർ മെയ് 4 ന് രാത്രി 8.42 ന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ പഞ്ചാബിലെ ഭിഖിവിന്ദ് പട്ടണത്തിന് വടക്ക് പ്രദേശത്ത് പറന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൺ ടരൺ നഗരത്തിന് മുകളിലൂടെ പറന്ന് ശേഷം പാകിസ്താൻ വ്യോമാതിർത്തിയിലേക്ക് തിരികെ പ്രവേശിക്കുകയും മുൾട്ടാനിലേക്ക് പോകുകയും ചെയ്തു.
Discussion about this post