ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ 80 കോടി രൂപ ശേഖരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ടാണ് പാകിസ്ഥാന്‍ കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും പണം ശേഖരിച്ചത്.
ഇങ്ങനെ ശേഖരിച്ച പണം ബാങ്കുകള്‍ വഴി ഇന്ത്യയിലുള്ള ഭീകരര്‍ക്ക് എത്തിച്ച് കൊടുക്കും. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും മൊബൈല്‍ ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമാണ് ഈ പണം എത്തിച്ച് കൊടുക്കുന്നത്. കൂടാതെ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ കുടുംബങ്ങള്‍ക്കും പണം നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിരോധിച്ചിട്ടുണ്ട്. 2011 സെപ്റ്റംബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തിയത് ഹിസ്ബുള്‍ മുജാഹിദ്ദീനായിരുന്നു. സ്‌ഫോടനത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post