ഹൈദരാബാദ്: റാഗിങ്ങിനെ തുടര്‍ന്ന് ഹൈദരാബാദില്‍ രണ്ടാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്ധ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ സത്യഭാമ എഞ്ചിനിയറിങ് കോളേജിലെ കൃഷ്ണ ചൈതന്യ (19)യാണ് ആത്മഹത്യ ചെയ്ത്ത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ദിപാവലി ആഘോഷങ്ങള്‍ക്കായി ഹൈദരാബാദിലെ കുക്കട്പ്പള്ളിയിലുള്ള തന്റെ വീട്ടിലെത്തിയ കൃഷ്ണ ചൈതന്യ വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സീനിയ!ര്‍ വിദ്ധ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കൃഷ്ണ ചൈതന്യയുടെ ആത്മഹത്യക്കുറുപ്പിലുണ്ട്.
Discussion about this post