1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച് രാജീവ് ഗാന്ധി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. വാക്കുകള്‍ വിവാദമായതോടെ പ്രസംഗത്തിന്റെ വീഡിയൊ ക്ലിപ് അടങ്ങിയ ടേപ്പ് ദൂരദര്‍ശന്റെ ശേഖരത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ പൊതുപ്രവര്‍ത്തകനായ എച്ച്എല്‍ പൂല്‍ഖ പ്രസംഗത്തിന്റെ വീഡിയോ വീണ്ടെടുത്ത് പുറത്ത് വിട്ടു.
വളരെ ക്രൂരമായ വിധത്തില്‍ സിഖ് കൂട്ടക്കൊലയെ നോക്കികണ്ട രാജീവ് ഗാന്ധിയ്ക്ക് നല്‍കിയ ഭാരത് രത്‌ന തിരിച്ചെടുക്കണമെന്ന ആവശ്യവും എച്ച്എല്‍ പൂല്‍ഖ ഉയര്‍ത്തുന്നു.
‘ഒരു പ്രധാനമന്ത്രി വംശഹത്യയെ ന്യായീകരിക്കുക, പാര്‍ട്ടി തന്നെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയാവുക..അദ്ദേഹത്തിന് ഭാരത് രത്‌നയ്ക്ക് അര്‍ഹതയില്ല. രാജീവ് ഗാന്ധിയില്‍ നിന്ന് ഭാരതരത്‌ന തിരിച്ചെടുക്കണം- പൂല്‍ഖ ആവശ്യപ്പെട്ടു.
1984ലെ സിഖ് കൂട്ടക്കൊലയ്ക്കിരയായവരുടെ കുടുംബത്തിന് നീതികിട്ടണമെന്ന ആവശ്യവുമായി നിരന്തര പ്രക്ഷോഭം നടത്തുകയാണ് പൂല്‍ഖ.
1984ലെ സിഖ് വംശഹത്യയില്‍ ആയിരക്കണക്കിന് സിഖ്കാരാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ചില സിഖ്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് സിഖ്കാര്‍ക്കെതിരെ കലാപം നടന്നത്.
മരണാനന്തരം 1991ലാണ് രാജീവ് ഗാന്ധിയ്ക്ക് രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമ്മാനിച്ചത്
വീഡിയൊ കാണുക-
Discussion about this post