കൊച്ചി: നടൻ ദിലീപിനുള്ള പിന്തുണ ആവർത്തിച്ച് നടൻ റിയാസ് ഖാൻ. ദിലീപ് തികച്ചും നിരുപദ്രവകാരിയായ വ്യക്തിയാണ്. വളരെ സ്നേഹിക്കുന്ന മനസാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ അദ്ദേഹം ഉണ്ടാവില്ലെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്ന് റിയാസ് ഖാൻ ആവർത്തിച്ചു.
എപ്പോൾ വിളിച്ച് എന്ത് പ്രശ്നം പറഞ്ഞാലും ദിലീപ് സഹായിക്കും എന്ത് കാര്യത്തിന് വിളിച്ചാലും ഓടിയെത്തും. മോനെ എന്നാണ് ദിലീപ് വിളിക്കാറുള്ളത്. പുള്ളി എന്താണ് എന്നെ മോനെയെന്ന് വിളിക്കുന്നതെന്ന് അറിയില്ലെന്ന് നടൻ കൂട്ടിച്ചേർത്തു.
ഇതിനോട് ഇന്നും താൻ ദിലീപ് ശുദ്ധനാണെന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നുവെന്ന് താരം വ്യക്തമാക്കി. അയാൾ ഒരു ശുദ്ധനായ മനുഷ്യനാണ് എന്ന സ്റ്റാൻഡിൽ ഉറച്ച് നിൽക്കുന്നു. അയാളെ അറിയാവുന്നത് കൊണ്ടല്ലേ അങ്ങനെ പറയുന്നത്’- റിയാസ് ഖാൻ പറഞ്ഞു.
‘ദിലീപേട്ടന്റെ പടത്തിൽ ഞാൻ മെയിൻ ക്യാരക്ടർ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ഞാൻ എവിടെയെങ്കിലുമായിരിക്കും. എങ്കിലും പുള്ളിയുടെ പടത്തിൽ ചെറിയ റോൾ ആണെങ്കിലും ഞാൻ വന്ന് ചെയ്തിട്ടുണ്ട്. പുള്ളിക്ക് ഇഷ്ടമാണ് ചെറുതാണെങ്കിലും എന്റെയൊരു പങ്കാളിത്തം വേണമെന്നത്. ഒരു ഷോർട്ടിന് വേണ്ടി മാത്രം വന്നിട്ടുണ്ടെന്ന് റിയാസ് ഖാൻ പറയുന്നു.
Discussion about this post