ലക്നൗ; യുപിയിൽ യോഗി മാജിക് തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി മികച്ച വിജയമാണ് നേടുന്നത്. 17 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളിൽ 16 ഉം ബിജെപിക്കാണ്. ഒരു സീറ്റിൽ മാത്രം ബിഎസ്പിക്കാണ് വിജയം.
അയോദ്ധ്യ, ഝാൻസി മുൻസിപ്പൽ കോർപ്പറേഷനുകൾ അടക്കമാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ വിജയിച്ചത്. അയോദ്ധ്യ മുൻസിപ്പൽ കോർപ്പറേഷനിൽ ഗിരീഷ്പതി ത്രിപാതിയും ഝാൻസി മുൻസിപ്പൽ കോർപ്പറേഷനിൽ ബിഹാരി ലാൽ ആര്യയുമാണ് വിജയിച്ചത്.
മൊറാദാബാദ് മുൻസിപ്പൽ കോർപ്പറേഷനിൽ ബിജെപിയുടെ വിനോദ് അഗർവാളും ഷഹരൺപൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ഡോ. അജയ്് കുമാറും വിജയിച്ചു. ബിജെപിക്ക് 10 മുൻസിപ്പൽ കോർപ്പറേഷൻ വരെ മാത്രമായിരുന്നു വിജയം.
കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും നിലംതൊടാനായില്ല. നഗർ പാലിക പരിഷദിലേക്കും നഗർപഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിലും ബിജെപിക്കാണ് മുൻതൂക്കം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറ്റവും കൂടുതൽ സീറ്റുകളുളള യുപിയിൽ അടിത്തട്ടിൽ നേടിയ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്.
Discussion about this post