ന്യൂഡൽഹി : സുധിപ്തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്തുണയുമായി നടി ദേവോലീന ഭട്ടാചാരി. തന്റെ ഭർത്താവ് ഷാൻവാസ് ഷെയ്ഖിനോടൊപ്പമിരുന്നാണ് സിനിമ കണ്ടത് എന്നും അദ്ദേഹത്തിന് അത് മതത്തിന് എതിരാണെന്ന് തോന്നിയിട്ടില്ലെന്നും ദേവോലീന പറഞ്ഞു.
”എന്റെ ഭർത്താവ് ഒരു മുസ്ലീമാണ്. അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു. അദ്ദേഹം സിനിമയെ അഭിനന്ദിച്ചു. അതിൽ കുറ്റമുണ്ടെന്നോ തന്റെ മതത്തിന് എതിരാണെന്നോ അദ്ദേഹത്തിന് തോന്നിയില്ല. ഓരോ ഇന്ത്യക്കാരനും അങ്ങനെ ആയിരിക്കണം.’ ദേവോലീന പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് തന്റെ ജിം പരിശീലകനായ ഷാനവാസ് ഷെയ്ഖുമായി ദേവോലീന ഭട്ടാചാര്യ വിവാഹിതയായത്. സാത്ത് നിഭാന സാഥിയ എന്ന സീരിയലിലെ ഗോപി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് നടി കൂടുതൽ ശ്രദ്ധ നേടിയത്.
Discussion about this post