തിരുവനന്തപുരം; പുതിയ ഇന്നോവ ക്രിസ്റ്റയുടെ ഷോറൂംവില പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്സ്. ഇന്നോവ ക്രിസ്റ്റ സെഡ് എക്സ്, വിഎക്സ് ഗ്രേഡുകളുടെ ഷോറൂം വിലയാണ് കമ്പനി പ്രഖ്യാപിച്ചത്.
ഇന്നോവ ക്രിസ്റ്റ സെഡ് എക്സ് 7സീറ്റർ, വിഎക്സ് 7 സീറ്റർ എന്നിവയ്ക്ക് 25,43,000 രൂപയും 23,79,000 രൂപയുമാണ് ഷോറൂം വില. വിഎക്സ് 8 സീറ്റർ 23,84,000, വിഎക്സ് എഫ്എൽടി 8 സീറ്റർ 23,84,000, വി എക്സ് എഫ്എൽടി 7 സീറ്റർ 23,79,000 എന്നിങ്ങനെയാണ് വില.
ഇക്കോ, പവർ ഡ്രൈവ് മോഡുകളോടെ എത്തുന്ന 5 സ്പീഡ് മാന്വുവൽ ട്രാൻസിഷനോടുകൂടിയ 2.4 ലിറ്റർ ഡീസൽ എഞ്ചിൻ വാഹനത്തിന് കുടുതൽ കരുത്ത് നൽകുന്നു. കൂടാതെ 7 എസ്ആർഎസ് എയർബാഗുകൾ, റിയർ ആൻഡ് ഫ്രണ്ട് പാർക്കിംഗ് സെൻസേഴ്സ്, വെഹിക്കിൾ സ്റ്റേബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റ്ം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ), 3 പോയിന്റ് സീറ്റ്ബെൽറ്റ് തുടങ്ങിയവ മികച്ച സുരക്ഷ ഉറപ്പു നൽകുന്നതായും കമ്പനി അവകാശപ്പെടുന്നു.
ഡിജിറ്റൽ ഡിസ്‌പ്ലേ, 8-വേ പവർ അഡ്ജസ്റ്റ് പവർ സീറ്റ്, സ്മാർട്ട് എൻട്രി സിസ്റ്റം, സീറ്റ് ബാക്ക് ടേബിൾ, വിശദമായ ഡ്രൈവ് ഇൻഫർമേഷനോടൊപ്പമുള്ള ടിഎഫ്ടി എംഐഡി, കറുപ്പും കാമൽ ടാൻ നിറങ്ങളിലുമെത്തുന്ന ലെതർ സീറ്റ് ഓപ്ഷനുകൾ, ആംബിയന്റ് ഇല്യൂമിനേഷൻ കൂടാതെ വൺ ടച്ച് ടംബിൾ രണ്ടാം നിര സീറ്റുകൾ എന്നിവ മികച്ച അനുഭവം നൽകുന്നു.
2005ൽ ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചത് മുതൽ, മൾട്ടി പർപ്പസ് വെഹിക്കിൾ സെഗ്മെന്റിൽ മുൻനിരയിൽ തന്നെയാണ് ഇന്നോവ ക്രിസ്റ്റയുടെ സ്ഥാനം. ഇതുവരെ പത്ത് ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്.












