കൊല്ലം: ഉളിയക്കോവിലിൽ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗോഡൗണിലെ വേസ്റ്റിന്റെ ഭാഗത്താണ് തീ പടർന്നത്. ഇത് പിന്നീട് മരുന്നുകൾ സൂക്ഷിച്ച മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു. സ്പിരിറ്റ് നിറച്ച മരുന്നുകളിലേക്ക് പടർന്നതോടെ തീ ആളിക്കത്തുകയായിരുന്നു.
ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാൻ പരിശ്രമിക്കുകയാണ്. സംഭവസമയത്ത് ഒരു ജീവനക്കാരൻ ഇവിടെയുണ്ടായിരുന്നു. ഇയാളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സ് എത്തിയതോടെയാണ് തീയണയ്ക്കാനുളള ശ്രമം ഊർജ്ജിതമായത്.
കെട്ടിടത്തിന്റെ സമീപത്ത് തന്നെ വീടുകൾ ഉണ്ടായിരുന്നു. ഇവിടെ നിന്നും ഗ്യാസ് കുറ്റിയുൾപ്പെട നീക്കി കൂടുതൽ അപകടം ഒഴിവാക്കി. താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. വീടുകളിലേക്ക് തീ പടരാതിരിക്കാനുളള മുൻകരുതൽ നടപടികളും സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം അറിയില്ല.
പ്രദേശവാസികളായ ചിലർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്ന പരാതിയെ തുടർന്ന് ഓക്സിജൻ സൗകര്യമുളള ആംബുലൻസ് സേവനം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post