ഗൊരഖ്പൂർ: ശ്രീ ഗൊരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിന കർമ്മങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിനുള്ളിൽ പുതിയതായി നിർമ്മിച്ച നവദേവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകളിലാണ് അദ്ദേഹം ഭാഗമായത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഗൊരഖ്നാഥ് ക്ഷേത്ര പരിസരത്ത് ജനതാ ദർബാറും സംഘടിപ്പിച്ചു.
ജനങ്ങളുടെ പരാതികൾ കേട്ട് അതിൽ പരിഹാരം ഉണ്ടാക്കാൻ കാലതാമസം വരുത്തരുതെന്നും അർഹരായവർക്ക് ക്ഷേമ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിന് കാലതാമസം വരുത്തരുതെന്നും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃതം കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ജനതാ ദർബാർ നടത്തുന്നത്. പ്രശ്നങ്ങൾ ഫലപ്രദമായ രീതിയിൽ പരിഹരിക്കുമെന്ന് സംവാദത്തിനിടെ അദ്ദേഹം വ്യക്തമാക്കി. ചികിത്സാ സഹായം തേടിയും നിരവധി ആളുകൾ ജനതാ ദർബാറിൽ എത്തിയിരുന്നു. എല്ലാത്തിന്റേയും റിപ്പോർട്ടുകൾ സർക്കാരിന് ലഭ്യമാക്കണമെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Discussion about this post