കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ മിന്നലേറ്റ് 64 കാരൻ മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തിൽ പിതാംബരനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഈ സമയം വീടിന്റെ മുൻവശത്ത് കസേരയിൽ ഇരിക്കുകയായിരുന്നു പീതാംബരൻ. ഇതിനിടെ മിന്നൽ ഏൽക്കുകയായിരുന്നു.
സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ നിന്ന് മകളുടെ മകൻ വീട്ടിലെത്തിയപ്പോളാണ് മരിച്ച നിലയിൽ പീതാംബരനെ കണ്ടത്.
ഇടിമിന്നലിൽ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും നശിച്ചിരുന്നു. വീടിന്റെ ചുവരിനും തറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post