ചെങ്ങന്നൂർ: ആളുനിറഞ്ഞാൽ ചില സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകളെ കണ്ടിട്ടില്ല, എന്നാൽ ട്രെയിൻ അങ്ങനെയല്ല, എത്ര ആള് നിറഞ്ഞാലും കൃത്യം സ്റ്റോപ്പിൽ നിർത്തി, ആളെയിറക്കി, ആളെ കയറ്റിയിട്ടേ ട്രെയിൻ യാത്ര തുടരൂ. എന്നാൽ ഇവിടെ ചെറിയനാട് നിർത്താതെ പോയത് ബസ് അല്ല ട്രെയിൻ ആണ്. വേണാട് എക്സ്പ്രസ് ആണ് ആ ട്രെയിൻ.
ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസാണ് സ്റ്റോപ്പ് ഉണ്ടായിട്ടും ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയത്. സ്റ്റേഷൻ കഴിഞ്ഞു പോയ ശേഷമാണ് ലോക്കോപൈലറ്റിന് അബദ്ധം മനസിലായത്.
വേറെ മാർഗമില്ലാതെ വന്നതോടെ മുന്നോട്ട് പോയ ട്രെയിൻ ഒരു കിലോ മീറ്ററോളം പിന്നിലേക്കെടുത്ത് ചെറിയനാട് സ്റ്റേഷനിൽ തിരികെയെത്തിച്ചു. ഇതേതുടർന്ന് 8 മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് സർവീസ് നടത്തിയത്.എന്നും നിർത്താറുള്ള സ്റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയത് യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.
Discussion about this post